ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ആന്‍സി തോമസ് വിജയിച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ആന്‍സി തോമസ് വിജയിച്ചു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ആന്‍സി തോമസ് വിജയിച്ചു. ഹാജരായ 11 പേരില്‍ 6 വോട്ടുകള്‍ നേടിയാണ് ആന്‍സി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തിലെ വാഴത്തോപ്പ് ഡിവിഷന്‍ മെമ്പറാണ് ആന്‍സി തോമസ്. മുന്‍ പ്രസിഡന്റ് രാജി ചന്ദ്രനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പഴയരിക്കണ്ടം ഡിവിഷനില്‍ നിന്നുള്ള അംഗം ഉഷാ മോഹനാണ് മത്സരിച്ചത്. ആകെയുള്ള 13 സീറ്റുകളില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. യുഡിഎഫിലെ കാമാക്ഷി ഡിവിഷന്‍ അംഗം സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഹാജരായില്ല. അയോഗ്യയാക്കപ്പെട്ട രാജി ചന്ദ്രന്‍ പ്രതിനിധാനം ചെയ്തിരുന്ന കഞ്ഞിക്കുഴി ഡിവിഷനിലും താമസിയാതെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഖാര്‍ഗ് മുഖ്യ വരണാധികാരിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശേഷിക്കുന്ന ഒന്നര വര്‍ഷകാലം ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി നേതൃത്വം നല്‍കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആന്‍സി തോമസ് പറഞ്ഞു. തുടര്‍ന്നു ടൗണില്‍ നടന്ന പ്രകടനവും പൊതുസമ്മേളനവും യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം എ.പി ഉസ്മാന്‍ , ഡിസിസി ജനറല്‍ സെക്രട്ടറി എംഡി അര്‍ജുനന്‍, എം.കെ. പുരുഷോത്തമന്‍ , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനീഷ് ജോര്‍ജ്, മണ്ഡലം പ്രസിഡന്റുമാരായ സി പി സലിം,ജോബി തയ്യില്‍ ജോയി കൊച്ചുകരോട്ട്, വര്‍ഗീസ് വെട്ടിയാങ്കല്‍, അനീഷ് ചേനക്കര, വിജയകുമാര്‍ മറ്റക്കര , ടോമി തൈലമനാല്‍ , മിനി സാബു, ഡോളി സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






