കെഎസ്ഇബി ഉപഭോക്തൃ സംഗമം 4ന് കട്ടപ്പനയില്‍
കെഎസ്ഇബി ഉപഭോക്തൃ സംഗമം 4ന് കട്ടപ്പനയില്‍

ഇടുക്കി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കെഎസ്ഇബിയില്‍ ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 4 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കുന്നു. കട്ടപ്പന മലനാട് എസ്എന്‍ഡിപി യൂണിയന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെഎസ്ഇബിയല്‍ നല്‍കിവരുന്ന സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
What's Your Reaction?






