ഇടുക്കി: ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ക്യാമ്പസ് കട്ടപ്പനയില്‍ തുറന്നു. കോട്ടയം റീജിയണല്‍ ഹെഡ് രജിത സുരേഷ് ഉദ്ഘാടനം ചെയ്തു. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കൂടുതല്‍ സൗകര്യത്തോടെ കട്ടപ്പന- ഇരട്ടയാര്‍ റോഡിലെ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ച് ഓഫീസ് കെട്ടിടത്തിലേക്കാണ് മാറ്റിയത്. ഓരോ ജില്ലകളിലും തൊഴില്‍ രഹിതരായ യുവതീ-യുവാക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ തൊഴിലധിഷ്ഠിത പരിശീലനം സൗജന്യമായി നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ആര്‍എസ്ഇടിഐക്കാണ് ചുമതല. ഇവിടെ വിവിധ സംരംഭങ്ങളില്‍ പരിശീലനം നല്‍കും. 35 പേരുടെ രണ്ട് ബാച്ചുകള്‍ക്കുള്ള സൗജന്യം പുതിയ ക്യാമ്പില്‍ ഉണ്ട്. യൂണിയന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ആര്‍എസ്ഇടിഐ ജില്ലാ ഡയറക്ടര്‍ മുഹമ്മദ് അന്‍സാര്‍ എം, കോട്ടയം ഡെപ്യൂട്ടി റീജിയന്‍ ഹെഡ് രാജവേല്‍ രാമസ്വാമി, കോട്ടയം റീജിയണല്‍ ഓഫീസ് ചീഫ് മാനേജര്‍ രമേഷ് കുമാര്‍ എസ്, അരുണ്‍ റെജി, ഡോണ ജോണി എന്നിവര്‍ സംസാരിച്ചു.