ഇടുക്കി: കോണ്‍ഗ്രസ് ജനസദസ് ജില്ലാതല ഉദ്ഘാടനം ഇടവെട്ടിയില്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ നിര്‍വഹിച്ചു. ആര്‍എസ്എസിന്റെ ബ്രാന്‍ഡ് അംബാസഡറായി പിണറായി വിജയന്‍ മാറിയെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പൂരം കലക്കാനും, ആര്‍എസ്എസ് നേതാക്കളെ കാണാനും എഡിജിപിയും ഐപിഎസുകാരും പിണറായി വിജയന്റെ ദൂതരായി രഹസ്യ യാത്ര നടത്തുന്ന നാടായി കേരളം മാറി. നട്ടെലുള്ള നേതാക്കള്‍ നയിച്ചിരുന്ന സിപിഐ ഇന്ന് പിണറായിയുടെ മുമ്പില്‍ വാ തുറക്കാന്‍ ശേഷി ഇല്ലാത്ത പ്രസ്ഥാനമായി മാറിയെന്നും ഷാനിമോള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ കെ സുഭാഷ്‌കുമാര്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍, നിഷ സോമന്‍, പി എസ് ചന്ദ്രശേഖരപിള്ള, എം ഡി അര്‍ജുനന്‍, ഇന്ദു സുധാകരന്‍, ടി ജെ പീറ്റര്‍, ജോണ്‍ നേടിയപാല, എന്‍ എൈ ബെന്നി, ഷിബിലി സാഹിബ്, ജാഫര്‍ഖാന്‍ മുഹമ്മദ്, പത്മാവതി രഘുനാഥ്, ലത്തീഫ് മുഹമ്മദ്, സുനി സാബു തുടങ്ങിയവര്‍ പങ്കെടുത്തു.