കെപിഎസ്ടിഎ സായാഹ്ന ധര്‍ണ കട്ടപ്പനയില്‍ 

കെപിഎസ്ടിഎ സായാഹ്ന ധര്‍ണ കട്ടപ്പനയില്‍ 

Oct 8, 2024 - 17:41
 0
കെപിഎസ്ടിഎ സായാഹ്ന ധര്‍ണ കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍ പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരെ കെപിഎസ്ടിഎ കട്ടപ്പന സബ്ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍ തിങ്കളാഴ്ച വൈകിട്ട് 4ന് നടന്ന ധര്‍ണ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ശമ്പള ബില്‍ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ കൂടുതല്‍ ജോലിഭാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും  എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും പുതിയ ഉത്തരവ് വഴിവെക്കും. എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്നും പൊതുവിദ്യാഭ്യസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു. സബ്ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ സ്‌കറിയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോബില്‍ കളത്തിക്കാട്ടില്‍, ട്രഷറര്‍ ജോസ് കെ സെബാസ്റ്റ്യന്‍, ബിന്‍സ് ദേവസ്യ, ആനന്ദ് കോട്ടിരി, ജിനോ മാത്യു, വര്‍ഗീസ് ഡോമിനിക്, എം വി ജോര്‍ജ്കുട്ടി, ഗബ്രിയേല്‍ പി എ, സെല്‍വരാജ് എസ്, ബിന്‍സി സെബാസ്റ്റ്യന്‍, ജോയ്‌സ് എം സെബാസ്റ്റ്യന്‍, സിജുമോന്‍ ദേവസ്യ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow