വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ പുലിയുടെ ആക്രമണത്തില്‍ 2 ആടുകള്‍ ചത്തു
വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ പുലിയുടെ ആക്രമണത്തില്‍ 2 ആടുകള്‍ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമുക്ക് മേഖലയിലുണ്ടായ പുലിയുടെ ആക്രമണം രണ്ട് ആടുകള്‍ ചത്തു. കൊന്നൊടുക്കി. ഡൈമുക്ക് സ്വദേശിയായ മോഹനന്റെ ആടുകളെയാണ് പുലി പിടിച്ചത്. സംഭവം വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഇവര്‍ എത്തിയില്ലെന്ന് മോഹനന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് വന്യമൃഗശല്യം കുറവായിരുന്നു. വീണ്ടും വന്യമൃഗ ശല്യം ആരംഭിച്ചതോടെ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. ആറുമാസത്തിന് മുമ്പ് മൂങ്കിലാര്‍ ഭാഗത്തുണ്ടായ പുലിയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വനപാലകര്‍ ഇടപെട്ട് മൂങ്കിലാര്‍ നാല്‍പതേക്കര്‍ ഭാഗത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ കിട്ടിയില്ല. പിന്നീട് തങ്കമല , മാട്ടുപ്പെട്ടി മേഖലകളില്‍ കടുവ ആക്രമണത്തില്‍ നിരവധി വളര്‍ത്ത് മൃഗങ്ങളെ ചത്തതിനെ തുടര്‍ന്ന് മൂങ്കിലാറ്റില്‍ കൂട് സ്ഥാപിച്ചിട്ട് മൂന്നുമാസങ്ങള്‍ കഴിഞ്ഞിട്ടും കടുവയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഡൈമുക്ക് മേഖലയില്‍ അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






