ഇടുക്കി: പീരുമേട് വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം തമിഴ് കലാസാഹിത്യ വേദി
എല്‍.പി വിഭാഗം സര്‍ഗോത്സവം നടന്നു. വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട് പഞ്ചായത്തുകളുടെ എല്‍.പി തല സര്‍ഗോത്സവമാണ് നടന്നത്. ഇതിന് മുന്നോടിയായി നടന്ന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ഭരത് അധ്യക്ഷനായി,. വണ്ടിപ്പെരിയാര്‍ ഗവ. എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. പുഷ്പരാജന്‍ വിദ്യാരംഗം കലാ സാഹിത്യവേദി തമിഴ് വിഭാഗം കണ്‍വീനര്‍ ശാന്തി സപ്പോര്‍ട്ട്, പീരുമേട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ല കോ-ഓര്‍ഡിനേറ്റര്‍ സെല്‍വം.ഡി, വ്യാപാര വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡമന്റ് സി.ജയകുമാര്‍, ആദിത്യ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ റാമു, എം.പി.ടി. എ. പ്രസിഡന്റ് രേണുക, ഗ്രാമ്പി എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് എം, സീനിയര്‍ അസിസ്റ്റന്റ് ലീമ എസ് ടി രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനവും സമ്മാനവിതരണവും പീരുമേട് എഇഒ എം. രമേശ് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ഗവ. എല്‍.പി.എസ്. ഗ്രാമ്പിയും, പീരുമേട് പഞ്ചായത്തില്‍ ജി. എല്‍.പി.എസ് ഗ്ലെന്മരിയും കുമളി പഞ്ചായത്തില്‍ ചെങ്കര എല്‍.പി.യും ഓവറോള്‍ ചാമ്പ്യന്മാരായി.
മൂന്നു പഞ്ചായത്തുകളിലെ 16 സ്‌കൂളുകളില്‍ നിന്നായ അമ്പതോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.