ഡയലോഗ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ മ്ലാമലയില്‍ മത സൗഹാര്‍ദ സംഗമം

ഡയലോഗ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ മ്ലാമലയില്‍ മത സൗഹാര്‍ദ സംഗമം

Sep 19, 2024 - 18:31
 0
ഡയലോഗ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ മ്ലാമലയില്‍ മത സൗഹാര്‍ദ സംഗമം
This is the title of the web page

ഇടുക്കി: ഡയലോഗ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ മ്ലാമലയില്‍ വെളിച്ചമാണ് തിരുദൂതര്‍ എന്ന ശീര്‍ഷകത്തില്‍ മത സൗഹാര്‍ദ ചര്‍ച്ച സംഘടിപ്പിച്ചു. നാലുകണ്ടം എസ്എന്‍ഡിപി  ഹാളില്‍ നടന്ന സംഗമത്തില്‍ മ്ലാമലയിയെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേര്‍ പങ്കെടുത്തു. പ്രാദേശിക വികസനത്തിന് കാരണമാകുന്ന റോഡിന്റെ വര്‍ഷങ്ങളായുള്ള തകര്‍ച്ചയില്‍ രാഷ്ട്രീയ മത പക്ഷപാതങ്ങള്‍ക്കുപരിയായി സമര രംഗത്തിറങ്ങിയ പാരമ്പര്യം മ്ലാമല നിവാസികള്‍ക്കുണ്ട.് എന്നാല്‍ പ്രദേശവാസികളുടെ ഈ സമയോചിത പ്രതിഷേധങ്ങള്‍ക്ക് അധികൃതര്‍ ഇന്നും പൂര്‍ണമായ പരിഹാരമുണ്ടായില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ പ്രദേശത്തിന്റെ മത നിരപേക്ഷത ഊട്ടി ഉറപ്പിക്കുന്നതിനും ഒത്തൊരുമിച്ചുള്ള മതസൗഹര്‍ദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ കൂടി ശക്തിപ്രാപിപ്പിക്കുന്നതിനുമാണ് മതസൗഹാര്‍ദചര്‍ച്ചാ സംഗമം സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിന് മ്ലാമല മുഹ്യുദ്ദീന്‍ ജമാഅത്ത് പ്രസിഡന്റ് കബീര്‍ താന്നിമൂട്ടില്‍ സ്വാഗതമാശംസിച്ചു. ഡയലോഗ് സെന്റര്‍ കേരള മേഖലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി അധ്യക്ഷ പ്രസംഗം നടത്തി.  ഗവേഷകനും ഗ്രന്ഥകര്‍ത്താവും വാഗ്മിയുമായ ഡോ.സക്കീര്‍ ഹുസൈന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ശാന്തിപ്പാലം നൂറടിപ്പാലം എന്നീ പാലങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കത്തയച്ച് സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ച  വിദ്യാര്‍ഥികളായ അനുമോള്‍ പി.എ ,ജോമിയോ തോമസ് ,ഡിയോണ്‍ തോമസ്, അഹ്‌സന മെഹ്‌റിന്‍ ,പി.എ വാണി ദാസ് കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ അനുലക്ഷ്മി പ്രസന്നന്‍ മുതിര്‍ന്ന പൗരന്മാരായ സുകുമാരന്‍, മൂസ മേക്കല്‍ , ശബരിമല, തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. എസ്എന്‍ഡിപി തേങ്ങാക്കല്‍ ശാഖാ പ്രസിഡന്റ് കെകെ ചന്ദ്രന്‍ കുട്ടി, മ്ലാമല ജമാഅത്ത്  വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെമീര്‍ ,എസ്എന്‍ഡിപി പീരുമേട് താലൂക്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സലികുമാര്‍ ,മുന്‍ പഞ്ചായത്തംഗം ജസ്റ്റിന്‍ ചവറപ്പുഴ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മ്ലാമല യൂണിറ്റ് പ്രസിഡന്റ് ബെന്നി വൈക്കത്ത് ,കേരള വിശ്വകര്‍മ മ്ലാമല യൂണിറ്റ് സെക്രട്ടറി എ രാജു, അങ്കണവാടി ടീച്ചര്‍ രേഖ രാജു ,ഗണേശന്‍, ഡയലോഗ് സെന്റര്‍ കേരള ഹൈറേഞ്ച് ഇന്‍ ചാര്‍ജ് നവാസ്  അസ്ഹരി, എച്ച് അബ്ദുള്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow