ഇടുക്കി: രാജാക്കാട് പഞ്ചായത്തിനോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന് ആക്ഷേപം.
പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും പുതിയ സെക്രട്ടറി ചാര്‍ജെടുത്തിട്ടില്ല. കൃഷി ഓഫീസര്‍ സ്ഥലം മാറി പോയിട്ട് ഒരുവര്‍ഷത്തോളമായിട്ടും പുതിയ ഓഫീസറെ നിയമിച്ചിട്ടില്ല. പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറും, ഓവര്‍സിയറും സ്ഥലം മാറി പോയിട്ട് ഒരു മാസത്തോളമായി. സേനാപതി എഇയും, ഉടുമ്പന്‍ചോലയിലെ ഓവര്‍സീയറുമാണ് പകരം ചാര്‍ജ് വഹിക്കുന്നത്. സേനാപതി കൃഷി ഭവനിലെ ഉദ്യോഗസ്ഥനാണ് രാജാക്കാട് കൃഷിഭവന്റെയും ചുമതല. വഹിക്കുന്നത്. ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ കൃത്യമായി നടക്കുന്നില്ലായെന്നും ആരോപണമുണ്ട്. 5 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 4 വര്‍ഷം കൊണ്ട് ഒരുനിലയുടെ പണി മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഹോമിയോ ഡിസ്‌പെന്‍സറിയുടെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുന്നു. അനുവദിക്കപ്പെട്ട ഫയര്‍ഫോഴ്‌സ് ഓഫീസ് പ്രവര്‍ത്തനവും ആരംഭിക്കാനായിട്ടില്ല. അധികൃതരുടെ നിരന്തരമുള്ള അവഗണനയില്‍ നിന്ന് എന്ന് മോചനം ലഭിക്കുമെന്ന് കാത്തിരിക്കുകയാണ് രാജാക്കാട്ടെ നാട്ടുകാര്‍.