ഇടുക്കി: നേര്യമംഗലം വനമേഖലയില്‍ ദേശീയപാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് എന്‍എച്ച് സംരക്ഷണ സമിതി ദേവികുളം താലൂക്കില്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പൂര്‍ണം. പണിമുടക്കില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.സ്വകാര്യ ബസുകളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. പ്രതിഷേധ സൂചകമായി വാളറയില്‍ ദേശീയപാതാ ഉപരോധം നടന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയപാതയോരത്തെ മരങ്ങള്‍ മുറിച്ചും സമരക്കാര്‍ പ്രതിഷേധിച്ചു. യോഗത്തില്‍ എന്‍എച്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ പി എം ബേബി അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റിതര സംഘടനകളുടെയും എന്‍എച്ച് സംരക്ഷണ സമിതിയുടെയും ഭാരവാഹികള്‍ സംസാരിച്ചു.