ലബ്ബക്കടയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
ലബ്ബക്കടയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി : കാഞ്ചിയാര്‍ പാലാകടക്കും ലബ്ബക്കടക്കും ഇടയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 7ന് ഉപ്പുതറ ചീന്തലാര്‍ ഭാഗത്തുനിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കാറും കട്ടപ്പനയില്‍ നിന്നും ഉപ്പുതറ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടികുകയായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കാര്യമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റ കാര്‍ ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാത മലയോര ഹൈവെയാക്കി ഉയര്‍ത്തിയതിന് ശേഷം ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






