ഇടുക്കി: ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അയ്യപ്പന്‍കോവില്‍ പോസ്റ്റ്ഓഫീസ് സന്ദര്‍ശിച്ചു. വിവിധസേവനങ്ങളെക്കുറച്ച് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് വിശദീകരിച്ചു. വിവിധ തപാല്‍ മാര്‍ഗങ്ങളെക്കുറിച്ചും ഈ കാലഘട്ടത്തില്‍ പോസ്റ്റ് ഓഫീസിന്റെ പ്രാധാന്യം കുറയുന്നതിനെപ്പറ്റിയും പോസ്റ്റ്മാസ്റ്റര്‍ ടി മുരുകേശന്‍ സംസാരിച്ചു. പുതുതലമുറ പോസ്റ്റ്ഓഫീസുകളുടെ പ്രാധാന്യം മനസിലാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എല്‍പി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ എഴുതി തയ്യാറാക്കിയ കത്തുകള്‍ തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചു. ഹെഡ്മിസ്ട്രസ്സ് റാണി തോമസ്, പോസ്റ്റ്ഓഫീസ് ജീവനക്കാരായ കീര്‍ത്തി ജോസഫ്, ഷാലറ്റ് ജോസഫ്, വില്‍സണ്‍ ടി എസ്, അധ്യാപകരായ രമ്യ ആര്‍ എല്‍, അഖില എസ്, ദീപ പി ബി, പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍, വൈസ് പ്രസിഡന്റ് രാജി അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.