പോക്‌സോ കേസില്‍ കരാട്ടേ അധ്യാപകന്‍ അറസ്റ്റില്‍
പോക്‌സോ കേസില്‍ കരാട്ടേ അധ്യാപകന്‍ അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന സിഐയാണെന്ന വ്യാജേന പെണ്‍കുട്ടിയുമായി മുറിയെടുത്ത കരാട്ടേ അധ്യാപകന്‍ അറസ്റ്റില്‍. പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി 51) ആണ് അറസ്റ്റിലായത്.സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചിലെ വിവിധ സ്‌കൂളുകളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിന്റെ പേരില്‍ കട്ടപ്പന നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തു. സി.ഐ. ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരാട് പറഞ്ഞത്. സംശയം തോന്നിയ ജീവനക്കാര്‍ കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി ഒഴിയാന്‍ നോക്കിയെങ്കിലും ചോദ്യം ചെയ്യലില്‍ മകളല്ലെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
What's Your Reaction?






