വണ്ടിപ്പെരിയാര്‍ എല്‍ഐസി ഓഫീസിനുമുമ്പില്‍ എഐഎല്‍ഐഎഎഫ് ധര്‍ണ
വണ്ടിപ്പെരിയാര്‍ എല്‍ഐസി ഓഫീസിനുമുമ്പില്‍ എഐഎല്‍ഐഎഎഫ് ധര്‍ണ

ഇടുക്കി: ഓള്‍ ഇന്ത്യാ എല്‍ഐസി ഏജന്‍സ് ഫെഡറേഷന്‍ വണ്ടിപ്പെരിയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ എല്‍ഐസി ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന് സാധിക്കാത്ത ചില നയങ്ങള്‍ എല്‍ഐസി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുകയാണ്. ഒരുലക്ഷം രൂപ മിനിമം സംരക്ഷണ ഉണ്ടായിരുന്നത് 2 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചതിനാല്‍ സാധാരണ തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും എല്‍ഐസിയില്‍ ചേരുമ്പോള്‍ കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരുന്നു. എല്‍ഐസിയുടെ പ്രീമിയത്തില്‍ 8 ശതമാനം വര്‍ധനവ് വരുത്തിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ് നല്‍കുന്നത്. ഒപ്പം കാലങ്ങളായി ഏജന്റമാര്‍ക്ക് നല്‍കി വന്നിരുന്ന കമ്മീഷന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇവ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് കണ്ണന്‍, മാണി ഇരുമേട, ജോണി ഇടപ്പാടി, കറുപ്പയ്യ, ഗണേശന്‍, ലാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






