ഉപ്പുതറ സിഎച്ച്‌സിയെ തരംതാഴ്ത്തിയതില്‍ പ്രതിഷേധവുമായി കുടുംബശ്രീ
ഉപ്പുതറ സിഎച്ച്‌സിയെ തരംതാഴ്ത്തിയതില്‍ പ്രതിഷേധവുമായി കുടുംബശ്രീ

ഇടുക്കി: ബ്ലോക്ക് സിഎച്ച്‌സി പദവിയില്‍ നിന്ന് ഉപ്പുതറ സിഎച്ച്‌സിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ധര്‍ണയും പൊതുസമ്മേളനവും നടന്നു. ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് തോട്ടം തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളും ആശ്രയിക്കുന്ന ഏക ആശുപത്രിയായ ഉപ്പുതറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തുന്ന നടപടി ബ്ലോക്കുപഞ്ചായത്ത് അവസാനിപ്പിക്കണമെന്നും ഫലം കാണുംവരെ മത-രാഷ്ട്രീയ ഭേദമന്യേ പോരാടണമെന്നും ഫാ. ഡൊമിനിക് കാഞ്ഞിരത്തിങ്കല്‍ പറഞ്ഞു. ക്വാര്‍ട്ടേഴ്‌സ് പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം ആശുപത്രിപ്പടിയില്‍ അവസാനിച്ചു. പരിപാടിയില്‍ സാബു വേങ്ങവേലി, അരുണ്‍ പൊടിപാറ,
രമണി രൂപേഷ് ,ഷീബ ഡാര്‍വിന്‍,ജോര്‍ജ് ജോസഫ്,കെ കെ രാജപ്പന്‍ ,ജെയിംസ് വെട്ടുകുഴി,മനോജ് കീഴക്കാട്ട്,ജേക്കബ് പനംന്താനം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






