ഉപ്പുതറ സിഎച്ച്‌സിയില്‍ രാത്രിയില്‍ ഡോക്ടറില്ല
ഉപ്പുതറ സിഎച്ച്‌സിയില്‍ രാത്രിയില്‍ ഡോക്ടറില്ല

ഇടുക്കി: ബ്ലോക്ക് സിഎച്ച്‌സി പദവിയില്‍ നിന്ന് ഒഴിവാക്കിയതിനുപിന്നാലെ ഉപ്പുതറ സിഎച്ച്‌സിയില്‍ രാത്രികാല ഡോക്ടറുടെ സേവനവും നിര്‍ത്തലാക്കി. വൈകിട്ട് 6മുതല്‍ രാവില 9വരെ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന്് വ്യക്തമാക്കി ആശുപത്രിയില്‍ പോസ്റ്റര്‍ പതിപ്പിച്ചു. നാനൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ നിലവില്‍ 2 ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാകുന്നത്. ബ്ലോക്ക് സിഎച്ച്‌സിയില്‍ നിന്ന് ഒഴിവാക്കിയതോടെ സിവില്‍ സര്‍ജന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, എല്‍എച്ച്എസ് തുടങ്ങിയ തസ്തകകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാത്രിയില്‍ ഡോക്ടറുടെ സേവനവും നിര്‍ത്തിയത്.
What's Your Reaction?






