റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ്: കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍
റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ്: കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍

ഇടുക്കി: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ് 25ന് അവസാനിക്കും. ഇപോസ് മെഷീനില്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവര്‍ക്കും സ്ഥലത്തില്ലാത്തവര്‍ക്കുമായി വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തും. കൈവിരല്‍ പതിയാത്തവര്‍ക്കായി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്താനുള്ള സൗകര്യമുണ്ട്. 20ന് അയ്യപ്പന്‍കോവില്‍, 22ന് കാഞ്ചിയാര്‍, 23ന് കട്ടപ്പന നഗരസഭ എന്നിവിടങ്ങളില്‍ കമ്യൂണിറ്റി ഹാളിലും ടൗണ്‍ ഹാളിലുമായി ക്യാമ്പുകള്‍ നടക്കും.
What's Your Reaction?