കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം വേണമെന്നാവശ്യം ശക്തം
കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം വേണമെന്നാവശ്യം ശക്തം

ഇടുക്കി: കല്ലാര്‍കുട്ടിയേയും നായ്ക്കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കുംവിധം കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം വേണമെന്നാവശ്യം ശക്തം. തൂക്കുപാലം യഥാര്‍ഥ്യമായാല്‍ കല്ലാര്‍കുട്ടിയുടെയും സമീപമേഖലകളുടെയും വിനോദസഞ്ചാര സാധ്യതയ്ക്ക് കരുത്തേകും. നിലവില്‍ കടത്തുവള്ളമുപയോഗിച്ചാണ് ആളുകള്‍ അക്കരെയിക്കരെ എത്തുന്നത്. ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും അയ്യപ്പന്‍കോവിലിലുമൊക്കെ നിര്‍മിച്ചിട്ടുള്ള പാലങ്ങളുടെ മാതൃകയില്‍ കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെയും തൂക്കുപാലം നിര്‍മിക്കാനാകുമെന്നാണ് വാദം. കല്ലാര്‍കുട്ടിയുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടാപ്പുരയുടെയും മറ്റ് വ്യൂപോയിന്റുകളുടെയും വിനോദസഞ്ചാര സാധ്യതകൂടി പ്രയോജനപ്പെടുത്തിയാല്‍ വലിയ രീതിയിലുള്ള ടൂറിസം വികസനത്തിന് പ്രദേശത്ത് വഴിയൊരുങ്ങും.
What's Your Reaction?






