സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണന: കേരള കോണ്‍ഗ്രസ് ധര്‍ണ 26ന്
സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണന: കേരള കോണ്‍ഗ്രസ് ധര്‍ണ 26ന്

ഇടുക്കി: സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് 26ന് ജില്ലാ ആസ്ഥാനത്ത് ധര്‍ണ സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ചെറുതോണിയില്‍ സംഘടിപ്പിക്കുന്ന സമര പരിപാടികള്‍ ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, പട്ടയം വിതരണം ചെയ്യുന്നതിലും ഇടുക്കി പാക്കേജിന്റെ കാര്യത്തിലും പുരോഗതിയില്ല, ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആരോഗ്യ മന്ത്രിയുടെയും, ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയുടെയും വാഗ്ദാനങ്ങള്‍ക്കപ്പുറത്ത് ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലും സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നുവെന്നും പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. ചെറുതോണിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ നേതാക്കളായ അഡ്വ. എബി തോമസ്, ജോയി കൊച്ചുകരോട്ട്, ടോമി തൈലംമനാല്‍, വി.എ. ഉലഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






