മുതുവാന്‍കുടിയിലെ നീന്തല്‍ പരിശീലനകേന്ദ്രം കാടുകയറി നശിക്കുന്നതായി പരാതി
മുതുവാന്‍കുടിയിലെ നീന്തല്‍ പരിശീലനകേന്ദ്രം കാടുകയറി നശിക്കുന്നതായി പരാതി

ഇടുക്കി:വെള്ളത്തൂവല്‍ പഞ്ചായത്തിലെ മുതുവാന്‍കുടിയിലെ നീന്തല്‍ പരിശീലനകേന്ദ്രം കാടുകയറി നശിക്കുന്നതായി പരാതി. പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂള്‍ കുട്ടികള്‍ക്കടക്കം നീന്തല്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 35 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിത്. 2020 നവംബറില്‍ അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചെങ്കുളം ഗവ. എല്‍ പി സ്‌കൂളിന് സമീപമാണ് നീന്തല്‍ പരിശീലന കേന്ദ്രം. ആദ്യഘട്ടത്തില്‍ ഇവിടെ മെച്ചപ്പെട്ട പരിശീലനം നല്‍കിയിരുന്നു. പിന്നീട് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെയാണ് പ്രദേശത്ത് കാടുകയറുന്ന സ്ഥിതിയുണ്ടായത്. പരിശീലന സാമഗ്രികളും നശിച്ചുപോകുന്ന നിലയിലാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിട്ടുള്ള പദ്ധതി നശിച്ചുപോകതെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






