വൈഎംസിഎ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം
വൈഎംസിഎ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: വൈഎംസിഎ കേരള റീജിയന്റെ സപ്തതിയോടനുബന്ധിച്ച് നടത്തുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് വ്യാഴാഴ്ച കട്ടപ്പനയില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ 20ന് കാഞ്ഞങ്ങാട്ട് നിന്നാരംഭിച്ച യാത്ര നവംബര്‍ 4ന് ആലുവയില്‍ സമാപിക്കും. സമാപന സമ്മേളനം ആലുവ ക്യാമ്പ് സെന്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
ഇടുക്കിയില്‍ എത്തുന്ന യാത്രയ്ക്ക് വൈഎംസിഎ റീജിയണല്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ നേതൃത്വം നല്‍കും. വെള്ളയാംകുടിയില്‍ എത്തുന്ന യാത്രയെ ഇടുക്കിയിലെ വിവിധ വൈഎംസിഎയുടെ നേതൃത്വത്തില്‍ വാഹനജാഥയായി സ്വീകരിക്കും. പള്ളിക്കവലയിലെ വൈഎംസിഎ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്യും. ഇടുക്കി സബ്‌റീജിയന്‍ ചെയര്‍മാന്‍ മാമന്‍ ഈശോ അധ്യക്ഷനാകും. നേതാക്കളായ വര്‍ഗീസ് അലക്‌സാണ്ടര്‍, അഡ്വ. സി പി മാത്യു, എം സി ജോയ് ,ജോര്‍ജ് ജേക്കബ്,സനു വര്‍ഗീസ് രജിത് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും.
യോഗത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുക വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നീ വിഷയങ്ങളിലുള്ള വൈഎംസിഎ നേതൃത്വം നല്‍കുന്ന ഒപ്പുശേഖരണവും നടക്കും.
What's Your Reaction?






