ഇടുക്കിയുടെ കായിക കിരീടം കട്ടപ്പനയ്ക്ക്
ഇടുക്കിയുടെ കായിക കിരീടം കട്ടപ്പനയ്ക്ക്

ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. കട്ടപ്പന സബ്ജില്ല 420 പോയിന്റോടെ കട്ടപ്പന ചാമ്പ്യന്‍മാരായി. 42 സ്വര്‍ണവും 47 വെള്ളിയും 26 വെങ്കലവും ഉള്‍പ്പടെ 420 പോയിന്റോടെയാണ് കട്ടപ്പന ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 28 സ്വര്‍ണവും 25 വെള്ളിയും 25 വെങ്കലവും ഉള്‍പ്പടെ 267 പോയിന്റ് നേടിയ അടിമാലി സബ്ജില്ലയാണ് റണ്ണേഴ്സ് അപ്പ്. 92 പോയിന്റോടെ മൂന്നാം സ്ഥാനം നേടിയ നെടുങ്കണ്ടം സബ് ജില്ലയ്ക്ക് 6 സ്വര്‍ണവും 14 വീതം വെള്ളിയും വെങ്കലവും ലഭിച്ചു. പീരുമേട് 84 പോയിന്റും തൊടുപുഴ 68 പോയിന്റും മൂന്നാര്‍ 11 പോയിന്റും അറക്കുളം 10 പോയിന്റും നേടി. കാല്‍വരി മൗണ്ട് കാല്‍വരി സ്‌കൂള്‍, ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ എന്നിവയുടെ മെഡല്‍വേട്ടയാണ് കട്ടപ്പന സബ്ജില്ലയെ ചാമ്പ്യന്‍മാരാക്കിയത്.
സ്‌കൂള്‍ അടിസ്ഥാനത്തില്‍ 127 പോയിന്റോടെ കാല്‍വരിമൗണ്ട് കാല്‍വരി ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സ്‌കൂളിന് 15 വീതം സ്വര്‍ണവും വെള്ളിയും ഏഴ് വെങ്കലവും ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിന് 9 സ്വര്‍ണവും 18 വെള്ളിയും 8 വെങ്കലവും ഉള്‍പ്പടെ 106 പോയിന്റ് ലഭിച്ചു. അടിമാലി സബ്ജില്ലയിലെ എന്‍.ആര്‍ സിറ്റി എസ്.എന്‍.വി എച്ച്.എസ്.എസിനാണ് 94 പോയിന്റോടെ മൂന്നാം സ്ഥാനം. ഇവര്‍ക്ക് 10 സ്വര്‍ണവും 11 വീതം വെള്ളി, വെങ്കല മെഡലുകളും ലഭിച്ചു.
What's Your Reaction?






