നെടുങ്കണ്ടം ഉപജില്ലാ പ്രവൃത്തിപരിചയ മേളയ്ക്ക് വണ്ടന്‍മേട്ടില്‍ തുടക്കം
നെടുങ്കണ്ടം ഉപജില്ലാ പ്രവൃത്തിപരിചയ മേളയ്ക്ക് വണ്ടന്‍മേട്ടില്‍ തുടക്കം

ഇടുക്കി: നെടുങ്കണ്ടം ഉപജില്ല പ്രവര്‍ത്തി പരിചയമേള വണ്ടന്‍മേട് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ നടന്നു. പഞ്ചായത്തംഗം ജി.പി.രാജന്‍ ഉദ്ഘാടനം ചെയ്തു. എല്‍. പി, യു.പി, എച്ച്.എസ്. എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ 1000 ത്തോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. നെടുങ്കണ്ടം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് കുമാര്‍ അധ്യക്ഷനായി. ഈറ, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍, ബുക്ക് ബയന്റിംഗ്, തുണിയില്‍ ചിത്രങ്ങള്‍, പെയിന്റിംഗ്
,ചിരട്ട ഉത്പ്പന്നങ്ങള്‍,കയര്‍ ചവിട്ടികള്‍, ഫാബ്രിക് പെയിന്റിംഗ് ,ലോഹത്തകിടില്‍ കൊത്തുപണി,വര്‍ണ്ണക്കടലാസുല്‍പ്പന്നങ്ങള്‍,നൂലുപയോഗിച്ഛ് ,ചിത്രത്തുന്നല്‍ ,കാര്‍ഡ്, ചാര്‍ട്ട്,പനയോല,പാഴ് വസ്തുഉല്പന്നം ,വെജിറ്റബിള്‍ പ്രിന്റ്,മരത്തില്‍ കൊത്തുപണി,മരപ്പണി തുടങ്ങി വിവിധയിനങ്ങളിലാണ് കുട്ടികള്‍ മത്സരിച്ചത്. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജിജോ ഉമ്മന്‍,
എച്ച് എം കൊച്ചുറാണി ജോര്‍ജ് പ്രോഗ്രാം കണ്‍വീനര്‍ ബെന്നി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






