വണ്ടന്‍മേട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ്
വണ്ടന്‍മേട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ്

ഇടുക്കി: വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി ഭരണം നിലനിര്‍ത്തി. 13 അംഗ പാനലില്‍ 12 പേരും വിജയിച്ചു. വനിതാ സംവരണ വിഭാഗത്തിലെ ഒരുസീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. എല്‍ഡിഎഫില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ എബ്രഹാം ഡൊമിനിക്, പി ജെ ജോയി, കെ എം ജോണ്‍, വര്‍ഗീസ് എബ്രഹാം, സന്തോഷ് തോമസ്, സിബി എബഹാം, പി പി സുരേഷ്‌കുമാര്‍, വനിതാ സംവരണത്തില്‍ സുമിത മധു, പട്ടികജാതി, വര്‍ഗ സംവരണ വിഭാഗത്തില്‍ പാല്‍പണ്ഡ്യന്‍, നിക്ഷേപ സംവരണത്തില്‍ ജോര്‍ജ് ഉതുപ്പ്, 40വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ നിതിന്‍ കെ രവീന്ദ്രന്‍, ശ്രുതി രാജേഷ് എന്നിവരും യുഡിഎഫിലെ സിനി ഷിനോയിയും തെരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിനുശേഷം കൊച്ചറയില്‍ എല്‍ഡിഎഫ് ആഹ്‌ളാദ പ്രകടനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ സോദരന്‍, വണ്ടന്‍മേട് ഏരിയ സെക്രട്ടറി ടി എസ് ബിസി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






