എച്ച്എംഎല്‍ പ്ലാന്റേഷന്‍ ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ കൂട്ടധര്‍ണ 

എച്ച്എംഎല്‍ പ്ലാന്റേഷന്‍ ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ കൂട്ടധര്‍ണ 

Oct 25, 2024 - 18:15
 0
എച്ച്എംഎല്‍ പ്ലാന്റേഷന്‍ ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ കൂട്ടധര്‍ണ 
This is the title of the web page

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എച്ച്എംഎല്‍ പ്ലാന്റേഷന്‍ വക മൂങ്കലാര്‍ ഗ്രൂപ്പ് ഓഫീസ് പടിക്കല്‍ ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. എച്ച്ആര്‍പിഇ യൂണിയന്‍ ഐഎന്‍ടിയുസി പ്രസിഡന്റ അഡ്വ. സിറിയക്ക് തോമസ് സമരം ഉദ്ഘാടനം ചെയ്തു.

ഗ്രാറ്റുവിറ്റി ലഭിക്കുവാനുള്ള തൊഴിലാളികള്‍ക്ക് പലിശ സഹിതം നല്‍കുക, അടഞ്ഞ് കിടക്കുന്ന ഫാക്ടറികള്‍ തുറന്ന് പ്രവത്തിക്കുക, തകര്‍ന്ന് കിടക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, തൊഴിലാളികളുടെ ചികില്‍സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന തേയില തോട്ടങ്ങളിത് വളര്‍ന്നു കിടക്കുന്ന കാടുകള്‍ വെട്ടിത്തെളിച്ച് തൊഴിലാളികളുടെ ജീവന് സുരക്ഷ നല്‍കുക, ബാങ്ക് ലോണ്‍ തൊഴിലാളികളില്‍ നിന്നും പിടിച്ച രൂപ പലിശ സഹിതം ബാങ്കില്‍ അടയ്ക്കുക,  മരുന്നടി തൊഴിലാളികള്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ നല്‍കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.

എം രാജു അധ്യക്ഷനായി. യുണിയന്‍ സെക്രട്ടറി കെഎന്‍ ഗോപാലകൃഷ്ണന്‍ എച്ച്ആര്‍പിഇ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി.കെ. രാജന്‍ നേതാക്കളായ വി.ജി. ദിലീപ്, പി.എ. ബാബു, എസ്. ഗണേശന്‍ജ, ടി. വര്‍ഗീസ്, പാപ്പച്ചന്‍ വര്‍ക്കി, രാജു ചെറിയാന്‍, കുമളി പഞ്ചായത്തംഗം മണിമേഘല, എം. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്ആര്‍പിഇ യൂണിയന്റ വിധധ ഡിവിഷന്‍ കണ്‍വീനര്‍മാരായ എസ്. ജോണ്‍സണ്‍, വി. പനീര്‍ ശെല്‍വം, എസ്. സെന്തില്‍കുമാര്‍, എം. പ്രസാദ്, എസ്. ചന്ദ്രശേഖര്‍, പി.കെ ബാലമുരുകന്‍, വെള്ളദുരൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow