കാടുകയറി ഉപ്പുതറയിലെ പൊതു ശൗചാലയം
കാടുകയറി ഉപ്പുതറയിലെ പൊതു ശൗചാലയം

ഇടുക്കി: ഉപ്പുതറയില്‍ പഞ്ചായത്ത് നിര്‍മിച്ച ശൗചാലയം കാടുകയറി നശിക്കുന്നതായി പരാതി. 20 ലക്ഷം രൂപ മുതല്‍മുടക്കി ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് ശൗചാലയം നിര്‍മിച്ചത.് ഉദ്ഘാടനം നടത്തിയെങ്കിലകുന്നില്ല. നിര്‍മാണ സമയത്ത് തന്നെ ടാങ്ക് നിര്‍മിച്ചിട്ടില്ലന്ന ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഭരണ സമിതി ഉദ്ഘാടനം നടത്തുകയായിരുന്നു. ഇതിനുശേഷം പുതിയ ഭരണ സമിതി അധികാരത്തിലെത്തി. തുടര്‍നടപടക്കായി ആദ്യം 5 ലക്ഷം രൂപയും പിന്നീട് 3 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുത്തില്ലായെന്ന് മാത്രമല്ല ശൗചാലയം കാടുകയറി നശിക്കുന്നതിനൊപ്പം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. കെട്ടിട നിര്‍മാണത്തിലെ അപാകത കെട്ടിടം തകരുന്നതിനും കാരണമായി. അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശൗചാലയം തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?






