വട്ടവടയില്‍ കുരങ്ങന്മാര്‍ ഒരുദിവസം നശിപ്പിച്ചത് 1000 കിലോ കാരറ്റ്
വട്ടവടയില്‍ കുരങ്ങന്മാര്‍ ഒരുദിവസം നശിപ്പിച്ചത് 1000 കിലോ കാരറ്റ്

ഇടുക്കി: വട്ടവട കൊട്ടാക്കമ്പൂര്‍ മേഖലയില്‍ കുരങ്ങ് ശല്യം രൂക്ഷം. കൊട്ടാക്കമ്പൂര്‍ ഇടനട്ടിയില്‍ വി.രാജീവിന്റെ ഒരേക്കര്‍ സ്ഥലത്തെ വിളവെടുക്കാറായി നിന്നിരുന്ന 1000 കിലോ കാരറ്റാണ് കുരങ്ങുകള്‍ തിന്നുനശിപ്പിച്ചത്. കാരറ്റ് പറിച്ചെടുത്ത കുരങ്ങുകള്‍ കുറച്ചുതിന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. 100 ഗ്രാമിന് 4,500 രൂപ വിലയുള്ള വിത്തുകളാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. വിളവെടുക്കാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോഴാണ് കുരങ്ങുകള്‍ കൃഷി നശിപ്പിച്ചത്. സമീപത്തുള്ള കൃഷിയിടങ്ങളിലിറങ്ങിയ കുരങ്ങുകള്‍ പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക എന്നിവയും വ്യാപകമായി നശിപ്പിച്ചു. ശീതകാല പച്ചക്കറി കൃഷികളുടെ കേന്ദ്രമായ വട്ടവടയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നതിനിടയിലാണ് കുരങ്ങ് ശല്യവും തുടങ്ങിയത്.
What's Your Reaction?






