തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യൂത്ത് ഫ്രണ്ട് (എം) ധര്‍ണ 26ന്
തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യൂത്ത് ഫ്രണ്ട് (എം) ധര്‍ണ 26ന്

ഇടുക്കി: തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി 26ന് പ്രകടനവും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൊടുപുഴ മണ്ഡലത്തില്‍ ഒരു വികസനവും നടത്താതെ പ്രസ്താവനകള്‍ മാത്രം ഇറക്കി ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് എംഎല്‍എ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. തൊടുപുഴ മാരിയില്‍ കടവ് പാലം നിര്‍മാണം 15 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. പുഴയോരം ബൈപ്പാസ് 22 വര്‍ഷമായി പൂര്‍ത്തിയാക്കാതെ കിടക്കുന്നു. മോര്‍ ജങ്ഷനിലെ ഫ്‌ലൈഓവര്‍ ,പുഴയോര നടപ്പാത,പൂമാല കാരിക്കോട് വണ്ണപ്പുറം ഹൈവേ, തൊടുപുഴ കൊച്ചി സബര്‍ബന്‍ ഹൈവേ തുടങ്ങിയവ പ്രസ്താവനകള്‍ ആയി മാത്രം ഒതുങ്ങുന്നതായി നേതാക്കള്‍ ആരോപിച്ചു.
What's Your Reaction?






