മേരികുളം സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ശുചീകരണം നടത്തി
മേരികുളം സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ശുചീകരണം നടത്തി

ഇടുക്കി: മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ശുചീകരണം നടത്തി. മേരികുളം ടൗണില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 13മുതല്‍ 15വരെ നടക്കുന്ന കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായിട്ടാണ് ശുചീകരണം നടത്തിയത്. പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, കെ എം ബിനു, ഷൈമോള്‍ രാജന്‍, അധ്യാപകരായ സുബിത ജോമോന്‍, ഗ്രേസിനാ ജോണ്‍, കലോത്സവ സംഘാടകസമിതി അംഗം സിജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






