മോഷ്ടിച്ച ഓട്ടോറിക്ഷയുമായി യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു
മോഷ്ടിച്ച ഓട്ടോറിക്ഷയുമായി യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ പട്രോളിങ് നടത്തുകയായിരുന്ന അടിമാലി പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അടിമാലി മുക്കാലേക്കര്‍ സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മോഷ്ടിച്ച ഓട്ടോറിക്ഷയുമായി ടൗണിലേയ്ക്ക് വരുന്നതിനിടെ സംശയംതോന്നിയ പൊലീസ് ജസ്റ്റിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് പടിക്കപ്പ് സ്വദേശി വാഹനം കാണാനില്ലെന്ന പരാതിയുമായി അടിമാലി സ്‌റ്റേഷനിലെത്തി. ആ സമയം പൊലീസ് നല്‍കിയ വിവരത്തില്‍ നിന്നാണ് വാഹനം തിരികെ കിട്ടിയതായി വാഹന ഉടമ അറിയുന്നത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






