സിപിഐ എം പുളിയന്‍മല ലോക്കല്‍ സമ്മേളനം തുടങ്ങി
സിപിഐ എം പുളിയന്‍മല ലോക്കല്‍ സമ്മേളനം തുടങ്ങി

ഇടുക്കി: സിപിഐഎം പുളിയന്‍മല ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന് ശേഷം ഏരിയ കമ്മിറ്റിയംഗം എസ്.എസ്. പാല്‍രാജ് പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ എ മണി രക്തസാക്ഷി പ്രമേയവും ദീപു കെ.ടി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. എസ്.എസ്. പാല്‍രാജ് അധ്യക്ഷനായി. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആര്‍. സജി, എം സി ബിജു, സുധര്‍മ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന ഏരിയാ കമ്മിറ്റിയിലെ ആദ്യലോക്കല്‍ സമ്മേളനമാണ് പുളിയന്‍മലയില്‍ നടന്നത്.
What's Your Reaction?






