മാട്ടുക്കട്ടയിലെ ഫിറ്റ്‌നസ് സെന്ററിലെ ഉപകരണങ്ങള്‍ പൊടിപിടിച്ച് നശിക്കുന്നു
മാട്ടുക്കട്ടയിലെ ഫിറ്റ്‌നസ് സെന്ററിലെ ഉപകരണങ്ങള്‍ പൊടിപിടിച്ച് നശിക്കുന്നു

ഇടുക്കി: മാട്ടുക്കട്ടയില്‍ വനിതകള്‍ക്കായി നിര്‍മിച്ച ഫിറ്റ്‌നസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടിയില്ല. ഇവിടുത്തെ ഉപകരണങ്ങള്‍ പൊടിപിടിച്ച് നശിക്കുന്നുവെന്നാണ് ഉയരുന്ന പരാതി. പോരായ്മകള്‍ പരിഹരിച്ച് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ഈആരംഭിക്കുമെന്ന് ബി.ജി.പി. നേതാക്കള്‍ അറിയിച്ചു. ഒന്നര വര്‍ഷം മുമ്പ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച സെന്റര്‍ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീക്ക് ഏല്‍പ്പിച്ചു നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഫിറ്റ്‌നസ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിച്ചില്ല. ഡ്രസിങ് റൂം, വെദ്യുതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഫിറ്റ്‌നസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുവെന്നാണ് കുടുംബശ്രീ നല്‍കുന്ന വിശദീകരണം.
What's Your Reaction?






