മാലിന്യമുക്തം നവകേരളം പദ്ധതിക്ക് രാജകുമാരി പഞ്ചായത്തില്‍ തുടക്കം
മാലിന്യമുക്തം നവകേരളം പദ്ധതിക്ക് രാജകുമാരി പഞ്ചായത്തില്‍ തുടക്കം

ഇടുക്കി: മാലിന്യമുക്തം നവകേരളം പദ്ധതിക്ക് രാജകുമാരി പഞ്ചായത്തില്‍ തുടക്കമായി ഖജനാപ്പാറയില്‍ നടന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു നിര്‍വഹിച്ചു. വ്യക്തികളില്‍ നിന്ന് തുടങ്ങി കുടുംബങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകമാനം മാലിന്യനിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. ഖജനാപ്പാറയിലെ റോഡരുകിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്തി മാതൃകപരമായി പിഴ ചുമത്തുവാനാണ് പഞ്ചായത്ത് തീരുമാനം. ഇതിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി പഞ്ചായത്തില്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷകവും നല്‍കും. കൂടാതെ റോഡരുകില്‍ പൂന്തോട്ടം ഒരുക്കുവാനും പദ്ധതിയുണ്ട്. ഹരിത കര്‍മ സേനയുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ നടന്ന ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
What's Your Reaction?






