ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസ്: സെക്രട്ടറി അറസ്റ്റില്‍
ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസ്: സെക്രട്ടറി അറസ്റ്റില്‍

ഇടുക്കി: ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന കണ്ടെത്തലില്‍ സെക്രട്ടറി എന്‍.പി.സിന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുമളി ശാഖയില്‍ നടന്ന ഒരുകോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ തിരിമറിയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയില്‍ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭരണ സമിതി നല്‍കിയ പരാതിയില്‍ കുമളി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ ചക്കുപള്ളം തുണ്ടത്തില്‍ വൈശാഖ് മോഹനനെ മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പുകളില്‍ സെക്രട്ടറിക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതോടൊപ്പം വ്യാജപ്പേരില്‍ ചിട്ടി ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തി. ക്രമക്കേടുകളില്‍ ഭരണസമിതി അംഗങ്ങളുടെ ഇടപെടലിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?






