തമ്പാന്‍ സിറ്റി -കൊച്ചുകാമാക്ഷി റോഡില്‍ വാഴനട്ട് പ്രതിഷേധം
തമ്പാന്‍ സിറ്റി -കൊച്ചുകാമാക്ഷി റോഡില്‍ വാഴനട്ട് പ്രതിഷേധം

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ തമ്പാന്‍ സിറ്റി -കൊച്ചുകാമാക്ഷി റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതില്‍ കോണ്‍ഗ്രസ് ചെമ്പകപ്പാറ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറിയില്‍ സമരം ഉദ്ഘാടനം ചെയ്തു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഒരുകിലോമീറ്റര്‍ ദൂരം നന്നാക്കാന്‍ പഞ്ചായത്തില്‍ നിരവധി പരാതി നല്‍കിയിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സമരം സംഘടിപ്പിച്ചത്. പാലവും റോഡും പുതുക്കിപ്പണിയുമെന്ന് നിരന്തര വാഗ്ദാനം നല്‍കി കടന്നുപോകുകയല്ലാതെ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ജനങ്ങള്‍ക്ക് ഉപകരാപ്പെടുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലായെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൊച്ചുകാമാഷി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ജോണി കാരിക്കൊമ്പില്‍, ഐഎന്‍ടിയുസി നെടുങ്കണ്ടം റീജണല്‍ സെക്രട്ടറി അഭിലാഷ് പരിന്തിരിക്കല്‍, മാത്യു കൊച്ചുകുറുപ്പാശ്ശേരിയില്‍, ബിജി കാവുങ്കല്‍, മോളി ഇളംപുരയിടത്തില്‍, ദേവസ്യ കണ്ണഴകത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






