വിപുലമായ പരിപാടികളോടെ ജില്ലാതല ആയുര്‍വേദ ദിനാചരണം
വിപുലമായ പരിപാടികളോടെ ജില്ലാതല ആയുര്‍വേദ ദിനാചരണം

ഇടുക്കി: ഭാരതീയ ചികിത്സാവകുപ്പും ദേശീയ ആയുഷ് മിഷനും ചേര്‍ന്ന് തൊടുപുഴയില്‍ ജില്ലാതല ആയുര്‍വേദ ദിനാചരണം നടത്തി. മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ആരംഭിച്ച ജാഥ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഫ്‌ളാഗ് ഓഫ് ചെയ്തു. ആയുര്‍വേദ വകുപ്പിലെ നിരവധി ജീവനക്കാര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിഎംഒ ഡോ. എസ് ശ്രീജ അധ്യക്ഷയായി. ആയുര്‍വേദ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏകലവ്യ നോളജ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. നിവിന്‍ ശ്രീധറിനെ അനുമോദിച്ചു. ഡോ. നിവിന്‍ ശ്രീധര്‍ ക്ലാസെടുത്തു.
നഗരസഭ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ്, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ഷീല പി സി, എഎംഎഐ ജില്ലാ പ്രതിനിധി ഡോ. അജിത്ത് ചിറയ്ക്കല്‍, കെഎസ്ജിഎഎംഒഎ ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ പ്രതിനിധി ഡോ. സൗമിനി സോമനാഥ്, കെ ആര്‍ ഗോപി, റോയി അലക്‌സ്, ഡോ. ഹരിത സി എസ്, ഡോ. കെ എസ് ശ്രീദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. കോസ്മറ്റോളജി ടീം അംഗങ്ങളായ നീരജ വി കൃഷ്ണ, ആതിര കെ പ്രസാദ്, നിതാ പോള്‍ എന്നിവര്‍ കോസ്മറ്റോളജി ലൈവ് സെഷനും നടത്തി.
ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് നടന്ന മൊബൈല്‍ ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍, റീല്‍സ്, ആയുര്‍വേദ സ്ലോഗന്‍ എഴുത്ത്, ഷുട്ട് ഔട്ട് ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നീ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
What's Your Reaction?






