സിപിഐഎം അയ്യപ്പന്‍കോവില്‍ ലോക്കല്‍ സമ്മേളനം തുടങ്ങി
സിപിഐഎം അയ്യപ്പന്‍കോവില്‍ ലോക്കല്‍ സമ്മേളനം തുടങ്ങി

ഇടുക്കി: സിപിഐഎം അയ്യപ്പന്‍കോവില്‍ ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മാട്ടുക്കട്ടയിലെ പാര്‍ട്ടി ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?






