വണ്ടൻമേട്ടിൽ സാമൂഹ്യ വിരുദ്ധർ വാഹനത്തിന് തീയിട്ടതായി പരാതി
വണ്ടൻമേട്ടിൽ സാമൂഹ്യ വിരുദ്ധർ വാഹനത്തിന് തീയിട്ടതായി പരാതി

ഇടുക്കി : വണ്ടൻമേട് കറുവാക്കുളത്ത് സാമൂഹ്യ വിരുദ്ധർ വാഹനത്തിന് തീയിട്ട് നശിപ്പിച്ചതായി പരാതി. നാട്ട് രാജന്റെ ഉടമസ്ഥതയിലുള്ള ഇൻവേഡർ വാഹനമാണ് പൂർണമായും കത്തിയത്. വെളുപ്പിന് ഒരു മണിയോടെ ഹോൺ ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. തീ പിടിച്ചതോടെപ്പം വാഹനം 2 മീറ്ററോളം ഉരുളുകയും ചെയ്തു. സമീപത്തുള്ള മൂന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് പ്രദേശ വാസികൾ ചേർന്ന് തീ അണക്കുകയായിരുന്നു. സമീപത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകളുണ്ടായി. ഒരു മണിയോടെ ഓട്ടോറിക്ഷ കറുവാക്കുളം ഭാഗത്തേക്ക് കടന്നുപോകുന്നതായി സിസിടിവി യിൽ പതിഞ്ഞിരുന്നു.വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






