നാങ്കുതൊട്ടി സിആര്‍ ഹൈടെക് അഗ്രി മാളില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലന പരിപാടി
നാങ്കുതൊട്ടി സിആര്‍ ഹൈടെക് അഗ്രി മാളില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലന പരിപാടി

ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളുടെ ലൈഫ് സ്‌കില്‍ കോഴ്‌സിന്റെ ഭാഗമായി നാലുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിക്ക് ഇരട്ടയാര്‍ നാങ്കുതൊട്ടി സിആര്‍ ഹൈടെക് അഗ്രി മാളില്‍ തുടക്കം. ഇരട്ടയാര്‍ പഞ്ചായത്തംഗം ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് സ്‌കില്‍ കോഴ്‌സിന്റെ ഭാഗമായി ഹോം ഷെഫ്, ഹോം മൗണ്ട്, ഹോം ആന്‍ഡ് ഫാബ്രിക്, ഹോം ഗാര്‍ഡനര്‍, ഹോം ടൂള്‍സ് ആന്‍ഡ് റിപ്പയര്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. അധ്യാപകരായ ഡേവിസ് ജോസഫ്, ബിനി ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






