വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യം ശക്തം
വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യം ശക്തം

ഇടുക്കി: ശബരിമല മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ വെള്ളിലാംകണ്ടം കുഴല്‍പ്പാലത്ത് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയില്ല. ടാറിങ് പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തത് അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. ത്രീ ഫേസ്, 11 കെ വി ലൈനുകള്‍ വിവിധ മേഖലയിലേക്ക് സപ്ലൈ പോകുന്ന എല്‍ പോസ്റ്റുകള്‍ തുടങ്ങിയവയും പാലത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കുഴല്‍ പാലത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒഴിവാക്കിയാണ് ടാറിങ് നടത്തിയിരിക്കുന്നത്. രാത്രിയായാല്‍ അമിതവേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പോസ്റ്റ് ശ്രദ്ധിക്കാതെ അപകത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. വൈദ്യുത പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തെ മണ്ണുകള്‍ ഇളകിയ നിലയിലാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി പദ്ധതി പ്രദേശത്ത് വെള്ളം കയറിയാല്‍ ഇവ ജലായശയത്തിലേയ്ക്ക് മറിഞ്ഞ് വീഴാനും സാധ്യതയേറെയാണ്. അടിയന്തരമായി കരാറുകള്‍ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






