പീരുമേട്ടിലെ യുവാവിന്റെ കൊലപാതകം : അമ്മയും സഹോദരങ്ങളും അറസ്റ്റില്‍
പീരുമേട്ടിലെ യുവാവിന്റെ കൊലപാതകം : അമ്മയും സഹോദരങ്ങളും അറസ്റ്റില്‍

ഇടുക്കി: പീരുമേട് പള്ളിക്കുന്ന് വുഡ്‌ലാന്‍ഡ് എസ്റ്റേറ്റിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരങ്ങളും അറസ്റ്റില്‍. ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് തൂങ്ങിമരിച്ചതാണണെന്ന് പറഞ്ഞ് ബന്ധുക്കള്‍ ബിബിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ക്രൂരമായ മര്‍ദ്ദനവും തലയ്ക്ക് ഏറ്റ ക്ഷതവുമാണ് മരണകാരണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ബിബിന്റെ സഹോദരിയുട മകളുടെ പിറന്നാളാഘോഷ ചടങ്ങിനിടെ ബിബിന്‍ മദ്യപിച്ച് എത്തുകയും സഹോദരിയുടെ ആണ്‍ സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടില്‍ വരുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബിബിനെ സഹോദരി ഫ്‌ളാസ്‌ക് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അനക്കമില്ലാതെ വന്നപ്പോള്‍ മരിച്ചെന്നു കരുതിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ബിബിന്‍ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയില്‍ വീട്ടുകാര്‍ ഉറച്ചുനിന്നത് പൊലീസിനെ കുഴപ്പിച്ചു. ഒടുവില്‍ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. മൂന്നു പേരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡിലായ പ്രതികളെ ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
What's Your Reaction?






