വണ്ടന്‍മേട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനാംഗമായ റെജി കൊച്ചുമോനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തു
വണ്ടന്‍മേട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനാംഗമായ റെജി കൊച്ചുമോനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തു

ഇടുക്കി : വണ്ടന്‍മേട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗമായ റെജി കൊച്ചുമോനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി കണ്‍സോഷ്യം പ്രസിഡന്റ് സൂസന്‍ ബേബി, സെക്രട്ടറി ഷൈനി സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്യു ആര്‍ കോഡ് വഴി യൂസര്‍ ഫീ കളക്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം വാര്‍ഡില്‍ ഹരിത കര്‍മ്മസേനയില്‍ പ്രവര്‍ത്തിക്കുന്ന ഷീല രാജുവിനെതിരേ റെജി കൊച്ചുമോന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ പരാതി അടിസ്ഥാനരഹിതമാണ്. റെജിക്കെതിരെ സാമ്പത്തിക തിരിമറി, കണ്‍സോഷ്യം കമ്മിറ്റിയില്‍ അറിയിക്കാതെ പൊലീസില്‍ പരാതി നല്‍കുക, സഹപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ തടസം നില്‍ക്കന്നു എന്നീ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച ചേര്‍ന്ന കണ്‍സോഷ്യം കമ്മിറ്റിയിലാണ് റെജി കൊച്ചുമോനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ തീരുമാനമായത്.
What's Your Reaction?






