കടമാക്കുഴി കോക്കാട്ടുമല കോളനി ഭാഗത്തെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ധര്‍ണ
കടമാക്കുഴി കോക്കാട്ടുമല കോളനി ഭാഗത്തെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ധര്‍ണ

ഇടുക്കി: കടമാക്കുഴി കോക്കാട്ടുമല കോളനി ഭാഗത്തെ മാലിന്യം നീക്കം ചെയ്യാത്ത നഗരസഭയുടെ നിലപാടിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിലെ എല്ലാ വികസന പ്രവര്‍ത്തങ്ങള്‍ക്കും തുരങ്കം വയ്ക്കുന്ന നിലപാടാണ് നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് വി ആര്‍ സജി പറഞ്ഞു. മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും മുഖം തിരിക്കുന്ന സമീപനമാന് നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നത്. ഇതോടെ മേഖല പകര്‍ച്ചവ്യാധി ഭീക്ഷണിയിലാണ്. വിഷയത്തില്‍ തോട്ടം മേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെയും മാലിന്യം അടിയന്തരമായി നീക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിച്ചത്. പരിപാടിയില്‍ നേതാക്കളായ എം സി ബിജു, സി ആര്‍ മുരളി, പൊന്നമ്മാ സുഗതന്‍, എം പി ഹരി, കെ ആര്‍ രാമചന്ദ്രന്‍, സിനോജ് മണി, കെ കെ വിനോദ്, ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






