ഇടുക്കി: എസ്എന്‍ഡിപി കട്ടപ്പന ശാഖയുടെ സപ്തതിയാഘോഷവും കുടുംബസംഗമവും 10ന് ഉച്ചകഴിഞ്ഞ് 2ന് അമ്പലക്കവല എസ്എന്‍ സ്റ്റഡിസെന്ററില്‍ നടക്കും. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അധ്യക്ഷനാകും. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തും. സഹായനിധി വിതരണവും കലാമേളയും നടക്കും