ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം തടി കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കര്‍ ഗതാഗതം തടസപ്പെട്ടു. പശുമലയില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ പെരിയാറില്‍നിന്ന് വന്ന ബൈക്ക് മുമ്പില്‍പ്പെടുകയും ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിനെത്തുടര്‍ന്ന് ലോറി സൈഡിലേക്ക് മറയുകയായിരുന്നു. പിന്നീട് ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ തടി പൂര്‍ണമായി ഇറക്കിയശേഷം ലോറി മാറ്റി മറ്റുവാഹനങ്ങള്‍ കടത്തിവിട്ടു. പശുമല മ്ലാമല കീരിക്കര ചന്ദ്രവനം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് സ്ഥിരമായി തടിയുമായി ലോറി ഇതുവഴി കടന്നുപോകാറുണ്ടെന്നും അപകടം ആദ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു.