അടിമാലിയില്‍ 6 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍
അടിമാലിയില്‍ 6 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

ഇടുക്കി: അടിമാലിയില്‍ 6 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍. അടിമച്ചിപ്ലാവ് വട്ടപ്പറമ്പില്‍ ജെറിന്‍ (26) പൊളിഞ്ഞപാലം കണ്ടത്തിന്‍ കരയില്‍ ബൈജു (39) നേര്യമംഗലം തണ്ടയില്‍ ഷമീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് പ്രതികള്‍ പിടിയിലായത്. ആലുവയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 3 പേരും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണ്. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടിമാലി എസ്എച്ച്ഒ പ്രിന്‍സ് ജോസഫിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ കെ.എസ് അബ്ദുള്‍ഖനി, കെ.ഡി മണിയന്‍, ഇഎഫ് സെബാസ്റ്റ്യന്‍, എസ്‌സിപിഒ സുരേഷ്‌കുമാര്‍ എ പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






