ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്‍ ഉപ്പുതോട് യൂണിറ്റ് വാര്‍ഷികം
ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്‍ ഉപ്പുതോട് യൂണിറ്റ് വാര്‍ഷികം

ഇടുക്കി: ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്‍ ഉപ്പുതോട് യൂണിറ്റിന്റെ വാര്‍ഷികാഘോഷം നടന്നു. ഉപ്പുതോട് സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഉപ്പുതോട് സെന്റ് ജോസഫ് ഇടവക വികാരി ഫാ.തോമസ് നെച്ചിക്കാട്ട് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് സലോമി ടോമി, സെക്രട്ടറി ക്ലാരമ്മ മാത്യു, എച്ച്ഡിഎസ് സെക്രട്ടറി എബിന്‍ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞമ്മ തോമസ്, പഞ്ചായത്തംഗങ്ങളായ ഡെന്നിമോള്‍ രാജു, ബീന ജോമോന്‍, യൂണിറ്റ് ഭാരവാഹിയായ ലൂസി സി.സി. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






