ഇടുക്കി: വൈഎംസിഎ പ്രാര്‍ഥനാവാരവും എക്യുമെനിക്കല്‍ അസംബ്ലിയും കട്ടപ്പനയില്‍ വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകളും ബൈബിള്‍ സന്ദേശ വായനയും നടന്നു. പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനായി. റവ. ഡോ. ബിനോയി പി ജേക്കബ് ബൈബിള്‍ സന്ദേശം നല്‍കി. ഫാ. ഷിജു, ഫാ ജെറിന്‍ വര്‍ഗീസ്, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, സെക്രട്ടറി കെ. ജെ. ജോസഫ്, ബ്രദര്‍ വിന്‍സന്റ്, കണ്‍വീനര്‍ ലാല്‍പീറ്റര്‍ പി. ജി, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ ക്രൈസ്തവ സഭകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.