ഇടുക്കി: കട്ടപ്പന പുളിയന്‍മലയ്ക്ക്‌സമീപം റോഡരികില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹനങ്ങള്‍ക്ക് ഭീഷണി. മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കുഴി മൂടി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി ചേറ്റുകുഴിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പുറപ്പെട്ട ലോറി ഇവിടെ അപകടത്തില്‍പെട്ടിരുന്നു. തട്ടുകടയില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ റോഡരികിലെ കോണ്‍ക്രീറ്റ് ചെയ്തഭാഗം ഇടിഞ്ഞുതാഴ്ന്ന് ലോറി മറിയുകയായിരുന്നു.
സംസ്ഥാനപാതയില്‍ മണ്ഡലകാലത്ത് വാഹനത്തിരക്ക് വര്‍ധിക്കുന്നതോടെ കുഴി അപകടക്കെണിയാകും. അടിയന്തരമായി കുഴി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.