രാമക്കല്‍മേട്ടില്‍ നിന്ന് 400ലിറ്റര്‍ കോട പിടിച്ചെടുത്തു
രാമക്കല്‍മേട്ടില്‍ നിന്ന് 400ലിറ്റര്‍ കോട പിടിച്ചെടുത്തു

ഇടുക്കി: രാമക്കല്‍മേട് ആമപ്പാറയില്‍ നിന്ന് 400 ലിറ്റര്‍ കോട എക്‌സൈസ് പിടിച്ചെടുത്തു. സി.ഐ. വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഷാഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റിനായി പാകപ്പെടുത്തിയ കോട കണ്ടെത്തിയത്. മുമ്പും ഈ ഭാഗത്തുനിന്ന് കോട കണ്ടെടുത്തിട്ടുണ്ട്. റിസോര്‍ട്ടുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി വ്യാജവാറ്റ് നിര്‍മിക്കാനാണ് കോട സൂക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എഈഐ പ്രകാശ് പിഒ അസീസ്, അനൂപ്, രതീഷ്, അരുണ്‍ മുരളീധരന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






